സര്‍ക്കാര്‍ അഭിഭാഷകരുടെ വാഹനങ്ങളില്‍ ബോര്‍ഡ് വേണ്ട; നിർദേശം നൽകി സര്‍ക്കാര്‍

കൊച്ചി: ജില്ലാ കോടതികളിലെയും കീഴ്‌ക്കോടതികളിലെയും സര്‍ക്കാര്‍ അഭിഭാഷകര്‍ അവരുടെ വാഹനങ്ങളില്‍ വെച്ചിരിക്കുന്ന ഔദ്യോഗികപദവി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നൽകി സര്‍ക്കാര്‍. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1989ലെ കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിലെ ചട്ടം 92 എയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിന് വിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ സ്വകാര്യ വാഹനങ്ങളില്‍ ഒദ്യോഗികപദവി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വെക്കുന്നതെന്നാണ് അഡീഷണല്‍ നിയമ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. വടമണ്‍ പനയഞ്ചേരി സ്വദേശി പ്രമോദ് നിയമമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

Read Previous

കണ്ണടഞ്ഞാൽ വൈബ്രെഷൻ; ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് അവതരിപ്പിച്ച് വിദ്യാർഥികൾ

Read Next

സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി