പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എൻഐഎയുടെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാം പ്രതി അബ്ദുൾ സത്താർ, 12ാം പ്രതി സി റൗഫ് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കേരളത്തിൽ എൻഐഎ നടത്തിയ റെയ്ഡിനിടെ ഒളിവിൽ പോയവരാണ് ഇവർ. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇക്കാര്യം എൻഐഎ ഉടൻ കോടതിയെ അറിയിക്കും. പ്രതികൾ രാജ്യം വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് എൻഐഎ ഇത്തരമൊരു നീക്കം നടത്തിയത്.

റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത് ഇവരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻ.ഐ.എ ചൂണ്ടിക്കാട്ടുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അബ്ദുൾ സത്താർ. ഇയാൾ കൊല്ലം സ്വദേശിയാണ്.

Read Previous

നർകോട്ടിക് ഹബ് ആയി കൊച്ചി; കേസുകളുടെ നിരക്കിൽ മൂന്നാമത്

Read Next

തിരുവനന്തപുരം ട്വന്റി20; ദക്ഷിണാഫ്രിക്ക എത്തി, ഇന്ത്യൻ ടീം ഇന്നെത്തും