നെറ്റ്ഫ്‌ളിക്‌സ് പ്ലാന്‍ നിരക്ക് കുറച്ചേക്കും; പകരം പരസ്യം

നെറ്റ്ഫ്ലിക്‌സ് പരസ്യത്തോടെയുള്ള പ്ലാൻ നവംബറോടെ ലോഞ്ച് ചെയ്യാൻ സാധ്യത. ഉപഭോക്താക്കളുടെ എണ്ണത്തിലെ വലിയ ഇടിവ്, നിരക്കുകൾ കുറച്ച് പരസ്യങ്ങൾ ഉൾപ്പെടെയുള്ള ഒരു പുതിയ പ്ലാൻ അവതരിപ്പിക്കാൻ കമ്പനിയെ നിർബന്ധിതരാക്കുകയാണ്. നവംബർ 1 മുതൽ യുകെ, യുഎസ്, കാനഡ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ പുതിയ പ്ലാൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാൽ ഈ പ്ലാനിന്റെ നിരക്ക് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സിനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

വർഷാവസാനത്തിന് മുമ്പ് തന്നെ പരസ്യ പിന്തുണയുള്ള ഒരു പ്ലാൻ അവതരിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് നേരത്തെ അറിയിച്ചിരുന്നു. 2023 ഓടെ പ്ലാൻ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത.

Read Previous

കിഷോര്‍ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവ് വിരാട് കോലിക്ക്; റസ്റ്ററന്റ് തുടങ്ങും

Read Next

കുവൈറ്റിൽ ഐസ്ക്രീം വിൽപനക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ