കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നെഹ്‌റുവിന്റെ അബദ്ധങ്ങളെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രതിസന്ധിക്കും പ്രശ്നങ്ങൾക്കും കാരണം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗൗരവ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി

Read Next

എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെ.സുധാകരൻ