സത്യപ്രിയ ജയദേവായി നയൻതാര; ​’ഗോഡ്ഫാദർ’ ഫസ്റ്റ് ലുക്ക് പുറത്ത്

ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദർ എന്ന ചിത്രത്തിലെ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സത്യപ്രിയ ജയദേവ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

മലയാള ചിത്രം ‘ലൂസിഫറി’ന്‍റെ റീമേക്കായ ചിത്രത്തിൽ മഞ്ജു വാര്യരുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഉടൻ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാനും നയൻതാരയും ടീസറിലുണ്ട്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ വേഷമാണ് സൽമാൻ ഖാൻ അവതരിപ്പിക്കുന്നത്. കൊണിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 5 ന് തീയേറ്ററുകളിലെത്തും.

Read Previous

അമിത് ഷായുടെ പരിപാടിയിലെ സുരക്ഷാ വീഴ്ച ; പൊലീസിന് സിആർപിഎഫിന്റെ കത്ത്

Read Next

ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ സിസ്റ്റത്തിന്റെ ഫ്ലൈറ്റ്-പരീക്ഷണങ്ങൾ വിജയം