ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം മറ്റൊരു സ്വർണം കൂടി നേടി. വനിതകളുടെ ലോങ് ജമ്പിൽ നയന ജെയിംസ് കേരളത്തിനായി സ്വർണം സ്വന്തമാക്കി. ഈ ഇനത്തിൽ വെങ്കല മെഡലും കേരളം നേടി. ശ്രുതി ലക്ഷ്മിയാണ് വെങ്കലം നേടിയത്. പഞ്ചാബിന്‍റെ ഷൈലി സിങ്ങാണ് വെള്ളി നേടിയത്.
6.33 മീറ്ററാണ് നയനയുടെ കുതിപ്പ്. 2017 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നയന വെങ്കല മെഡൽ നേടിയിരുന്നു. അതേസമയം, മറ്റൊരു മെഡൽ പ്രതീക്ഷയായ അൻസി സോജൻ നിരാശയോടെ മടങ്ങി.
ഫെൻസിംഗിൽ കേരളം നാലാം മെഡൽ നേടി. വനിതകളുടെ ഫോയിൽ വിഭാഗത്തിൽ കേരളം വെള്ളി മെഡൽ നേടി. മണിപ്പൂരിനോട് വാശിയേറിയ പോരാട്ടത്തിലാണ് കേരളം പരാജയപ്പെട്ടത്. സ്കോർ: 41-45. കഴിഞ്ഞ ദിവസം വനിതകളുടെ വ്യക്തിഗത ഇനത്തിൽ കേരളത്തിന്‍റെ ഗ്രേഷ്മ എം.എസ് മെഡൽ നേടിയിരുന്നു.





