മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. സെക്ഷൻ 333 (പൊതുസേവകർക്ക് ഗുരുതരമായ പരിക്കേൽപ്പിക്കൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. ഓഗസ്റ്റ് 31ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മെഡിക്കൽ കോളേജിന്‍റെ പ്രധാന കവാടത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെയും പ്രതികൾ മർദ്ദിച്ചു.

Read Previous

കന്നഡ നടന്‍ രവിപ്രസാദ് അന്തരിച്ചു

Read Next

നഗ്ന ഫോട്ടോഷൂട്ട്: ഒരു ചിത്രം മോർഫ് ചെയ്തതെന്ന് രൺവീർ‌ സിംഗ്