സംസ്ഥാനത്ത് തിരോധാന കേസുകൾ കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തിരോധാന കേസുകളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം കഴിഞ്ഞ ആറ് മാസത്തിനിടെ 6,544 പേരെയാണ് കേരളത്തിൽ കാണാതായത്. 2021ൽ 9713 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020 ൽ 8,742 മാൻ മിസ്സിംഗ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. 2019ൽ 12,802 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

തെളിയാത്ത തിരോധാന കേസുകളിൽ ഭൂരിഭാഗവും മലബാറിലാണ്. ഇർഷാദിനെ തട്ടികൊണ്ടുപോയ കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ 54 കേസുകളാണ് ഉള്ളത്.

Read Previous

പ്ലാറ്റ്‌ഫോമില്‍നിന്ന് കുട്ടിയെ തട്ടിയെടുത്ത സംഭവം ; ബിജെപി വനിതാ നേതാവിനെ പുറത്താക്കി

Read Next

പേവിഷബാധയേറ്റ് ആളുകൾ മരിച്ച സംഭവം; മരണകാരണം വാക്സിൻ പ്രവർത്തിക്കുംമുമ്പേ വൈറസ് തലച്ചോറിൽ എത്തിയത്