സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന കവടിയാര്‍ ഹൗസ് മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു

തിരുവനന്തപുരം: സജി ചെറിയാൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാർ ഹൗസ് മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു. മന്ത്രി മന്ദിരം ഒഴിവ് ഇല്ലാത്തതിനാല്‍ വാടക വീടായിരുന്നു അബ്ദു റഹ്മാന്റെ ഔദ്യോഗിക വസതി. സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് വീട് ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് വി അബ്ദുറഹ്മാന് വീട് കൈമാറിയത്. സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടർന്ന് ജൂലൈ ആറിനാണ് രാജിവച്ചത്.

Read Previous

രണ്ടാമത്തെ പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി

Read Next

ജി.എസ്.ടി ​സംബന്ധിച്ച വിവാദങ്ങളിൽ പാർലമെന്റിൽ വ്യക്തത വരുത്തി ധനമന്ത്രി