ശബരിമല റോഡ് നിർമ്മാണം നേരിട്ടെത്തി വിലയിരുത്തി മന്ത്രി റിയാസ്

കൊല്ലം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ശബരിമല റോഡ് നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തി. കൊല്ലം പത്തനാപുരത്തെത്തിയ മന്ത്രി റോഡിന്‍റെ പണി വൈകുന്നതിൽ ഉദ്യോഗസ്ഥരെ ശകാരിച്ചു.

പത്തനാപുരം അങ്ങാടി റോഡിന്‍റെ നിർമ്മാണം പൂർത്തിയാക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ശബരിമലയിലേക്കുള്ള 19 റോഡുകളിൽ 16 എണ്ണത്തിന്‍റെ നിർമ്മാണം പൂർത്തിയായെന്നും മന്ത്രി അവകാശപ്പെട്ടു.

Read Previous

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യമില്ല

Read Next

പേവിഷബാധ മരണ വർധനവ്; വാക്സിൻ ദൗർലഭ്യം കാരണമായിരിക്കാമെന്ന് വിദഗ്ധ സമിതി