മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഇന്ന് ഗവര്‍ണറെ കാണും

തിരുവനന്തപുരം: മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് മൂന്ന് മണിക്കാകും കൂടിക്കാഴ്ച്ച. ലഹരി ബോധവല്‍ക്കരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്നാണ് വിശദീകരണമെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നത ഉള്‍പ്പടെ ചര്‍ച്ചയായേക്കുമെന്നാണ് വിവരം. രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് തിരിക്കും. ഒരു മാസത്തിന് ശേഷമേ കേരളത്തിലേക്ക് മടങ്ങി വരൂ എന്നാണ് റിപ്പോര്‍ട്ട്. നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

Read Previous

ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും

Read Next

രാജ്യത്ത് 24 മണിക്കൂറിനിടെ 4510 പുതിയ കോവിഡ് കേസുകൾ