‘മൈക്കിള്‍’; പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതം സിനിമയാകുന്നു

പോപ് ഇതിഹാസം മൈക്കിൾ ജാക്സന്‍റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ‘മൈക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അന്‍റോയിൻ ഫ്യൂകയാണ്. ജാക്സന്‍റെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളും ചിത്രത്തിലുണ്ടാകും. ജോൺ ലോഗൻ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഗ്രഹാം കിങാണ്. ചിത്രീകരണം ഈ വർഷം ആരംഭിക്കും.

മൈക്കിൾ ജാക്സന്‍റെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളും ചർച്ച ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തെ പോപ്പ് ഇതിഹാസമാക്കി മാറ്റിയ ഗാനങ്ങളുടെ ജനപ്രിയ അവതരണങ്ങളുമുണ്ടാകുമെന്ന് അന്‍റോയിൻ ഫ്യൂക പറഞ്ഞു. ട്രെയിങ് ഡേ, ദി മാഗ്‌നിഫിസന്റ് സെവന്‍, ദി ഗില്‍റ്റി, എമാന്‍സിപ്പേഷന്‍ എന്നിവയാണ് ഫ്യൂകയുടെ പ്രധാന ചിത്രങ്ങൾ.

Read Previous

സിസിഎല്ലിന് ഫെബ്രുവരി 4 ന് തുടക്കം; ആദ്യ മത്സരം 18 ന്

Read Next

ജീവനാംശം നൽകാൻ ഭാര്യയോട് ആവശ്യപ്പെടുന്നത് അലസതയെ പ്രോത്സാഹിപ്പിക്കും: കർണാടക ഹൈക്കോടതി