എംജി യൂണിവേഴ്‌സിറ്റി ഒക്ടോബർ 3ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കോട്ടയം: മഹാത്മാഗാന്ധി(എംജി) സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read Previous

ആംബുലന്‍സിന് വഴിനല്‍കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം; വീഡിയോ വൈറൽ

Read Next

കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കില്ല; സമരം പിൻവലിച്ച് ടിഡിഎസ്