അന്തരിച്ച മേരി റോയ്‌യുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

കോട്ടയം: അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ്‌യുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്തെ വസതിയിൽ നടക്കും. മേരി റോയ്‌യുടെ ആഗ്രഹപ്രകാരം കോട്ടയം കളത്തിപ്പടി പള്ളിക്കൂടം സ്കൂളിനോട് ചേർന്നുള്ള വീട്ടുവളപ്പിൽ അന്ത്യകർമങ്ങൾ നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുക.

ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ നിരവധി പേരാണ് മേരി റോയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11 മണി വരെ പൊതുദർശനം ഉണ്ടായിരിക്കും.

-കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്ക് വഴിയൊരുക്കിയത്.

Read Previous

മുസ്ലീം ലീഗ് ദേശീയ നിർവാഹക സമിതി യോഗം ഇന്ന്

Read Next

വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്