ആറ് എയർബാഗ് നിയമം നീട്ടിവയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് മാരുതി സുസുക്കി

ഇന്ത്യയിൽ കാറുകൾക്ക് ആറ് എയർബാഗ് നിയമം നടപ്പാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് നീട്ടിവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. നിയമം ഉടനടി നടപ്പാക്കുന്നതിനെതിരെ വ്യവസായം നേരത്തെ ഉന്നയിച്ച ആശങ്കകൾ കേന്ദ്രം അംഗീകരിച്ചതായി കാർ നിർമ്മാതാവ് പറഞ്ഞു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഈ വർഷം ഒക്ടോബർ മുതൽ നിർബന്ധമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആറ് എയർബാഗ് നിയമം വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റി വയ്ക്കുകയായിരുന്നു.

Read Previous

നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിൻവലിക്കാൻ അവതാരക

Read Next

സിപിഐ സംസ്ഥാന സമ്മേളനം; ഉദ്ഘാടനത്തിന് കീഴ്‌വഴക്കം ലംഘിച്ച് സിപിഐ