ഭാര്യയുടെ സമ്മതത്തോടെ ട്രാന്‍സ് വുമണുമായി വിവാഹം ; താമസം ഒരു വീട്ടില്‍

ഭുവനേശ്വര്‍: ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ നർലയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നു. ഒരു ട്രാൻസ് വുമണിന്‍റെ വിവാഹമായിരുന്നു അത്. ട്രാൻസ്ജെൻഡർ വിവാഹങ്ങൾ ഇന്ന് അസാധാരണമല്ല. എന്നാൽ, ട്രാൻസ്ജെൻഡറുകൾ പലപ്പോഴും സ്വന്തം കമ്മ്യൂണിറ്റിയിലുള്ളവരെയാണ് വിവാഹം കഴിക്കുന്നത്. മറിച്ചും സംഭവിക്കാറുണ്ട്.

എന്നാൽ ഇത് മാത്രമല്ല നർലയിലെ വിവാഹത്തെ വേറിട്ടുനിർത്തുന്നത്. 32 കാരനായ ഒരാൾ തന്‍റെ ഭാര്യയുടെ സമ്മതത്തോടെയാണ് ട്രാൻസ് വുമണിനെ വിവാഹം കഴിച്ചത്. മാത്രമല്ല, ഭർത്താവിനൊപ്പം ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കാൻ ഭാര്യ ട്രാൻസ് വുമണിനെ ക്ഷണിക്കുകയും ചെയ്തു. രണ്ട് വയസുള്ള മകന്‍റെ പിതാവാണ് കഴിഞ്ഞ ദിവസം ട്രാൻസ് വുമണിനെ വിവാഹം കഴിച്ചത്.

കഴിഞ്ഞ വർഷം, റായഗഡ ജില്ലയിലെ അംബഡോലയിൽ തെരുവിൽ ഭിക്ഷ യാചിക്കുന്നതിനിടെയാണ് ഇയാൾ ട്രാൻസ് വുമണിനെ കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയിൽ തന്നെ അവരുമായി പ്രണയത്തിലാവുകയായിരുന്നു.

Read Previous

രാഹുൽ ഗാന്ധി ശിവഗിരി മഠം സന്ദർശിച്ചു; ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലത്ത്

Read Next

കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവെന്ന വാര്‍ത്തകള്‍ വ്യാജം; രേഖകള്‍ പുറത്ത്