മങ്കയം മലവെള്ളപ്പാച്ചിൽ ; ഒഴുക്കില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

മങ്കയം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് വാളിക്കോട് സ്വദേശിനി ഷാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം മൂന്നാർ മുക്കിൽ നിന്ന് കണ്ടെത്തിയത്.

മങ്കയത്ത് ബ്രൈമൂറിന് സമീപം ഇന്നലെ വൈകുന്നേരമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വാഴത്തോപ്പ് കടവിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഷാനിയുടെ ബന്ധുവായ ആറുവയസുകാരി നസ്രിയ ഇന്നലെ മരിച്ചിരുന്നു.

മൂന്ന് കുടുംബങ്ങളിലെ 10 പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മങ്കയം വെള്ളച്ചാട്ടത്തിൽ ഇന്നലെ വൈകുന്നേരമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Read Previous

ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; എംഎല്‍എമാരെ റാഞ്ചിയിൽ എത്തിച്ചു

Read Next

ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണവുമായി പാൽതു ജാൻവർ