നീലഗിരിയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു

നീലഗിരി: തമിഴ്നാട്ടിലെ നീലഗിരിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ ഒവാലിയിലാണ് സംഭവം. ശിവനന്ദി എന്നയാളാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് തോട്ടത്തിൽ വച്ച് ശിവനന്ദിയെ കാട്ടാന ആക്രമിച്ചത്.

നീലഗിരി പ്രദേശത്ത് വന്യജീവികൾ ഇറങ്ങുന്നത് പതിവാണ്. കഴിഞ്ഞ ആഴ്ചകളിലും കടുവകളും പുലികളും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചത്.

വന്യമൃഗങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ സ്ഥിരം ആവശ്യം. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

Read Previous

പശുകശാപ്പ് നിര്‍ത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്ത് ജില്ലാ കോടതി ജഡ്‌ജി

Read Next

സിഐടിയു ദേശീയ അധ്യക്ഷയായി കെ. ഹേമലത; 425 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു