ഓണക്കോടിയില്‍ ആശംസകളറിയിച്ച് മമ്മൂട്ടി

തിരുവനന്തപുരം: ഓണാശംസകളുമായി മമ്മൂട്ടി. സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരുമായി സിനിമയ്ക്ക് അപ്പുറത്തേക്കുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള മമ്മൂട്ടിയുടെ ആശംസകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഇളം നീല ഷർട്ടും അതേ ബോർഡറുള്ള മുണ്ടും ധരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം മമ്മൂട്ടി കുറിച്ചു, ‘എല്ലാവർക്കും എന്‍റെ ഹൃദയംഗമമായ ഓണാശംസകൾ’. താരത്തിന്‍റെ ഫോട്ടോയും ആശംസകളും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് കമന്‍റ് ബോക്സിൽ എത്തിയത്.

അതേ സമയം മമ്മൂട്ടിയുടെ പുതിയ ചിത്രം റോഷാക്ക് ഉടൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ മാസം 29ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ കമ്പനിയാണ്. സമീർ അബ്ദുൾ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

Read Previous

കേരളത്തിൽ ഓണത്തിന് വിളമ്പുന്നത് നൂറുകോടിയുടെ ഓണപ്പായസം

Read Next

അമിത് ഷായുടെ യാത്രയ്ക്കായി ആംബുലൻസ് തടഞ്ഞു; രൂക്ഷവിമർശനം