പഞ്ചാബില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സർവകലാശാലയിൽ വൻ പ്രതിഷേധം

ചണ്ഡിഗഡ്: പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഗ്നി എസ്.ദിലീപ് ആണ് മരിച്ചത്. വിദ്യാര്‍ത്ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് അത്മഹത്യയെന്നാണ് സര്‍വ്വകലാശാല പറയുന്നത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണിതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

Read Previous

ജനപ്രിയ കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു

Read Next

ഗവർണർ 5 ബില്ലുകളിൽ ഒപ്പിട്ടു; ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ബാക്കി