എം.എം മണിയുടെ കാർ അപടകത്തിൽപ്പെട്ടു

ഇടുക്കി: ഉടുമ്പൻചോല എംഎൽഎ എം.എം മണിയുടെ കാർ അപകടത്തിൽ പെട്ടു. കാറിന്റെ പിൻചക്രം ഓടുന്നതിനിടയിൽ ഊരിത്തെറിച്ചു പോകുകയായിരുന്നു. കേരള– തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് വച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല.

എം.എം മണി ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. കമ്പംമെട്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ നെടുങ്കണ്ടത്ത് നിന്നും എത്തിയതായിരുന്നു എംഎൽഎ. വാഹനത്തിൻ്റെ പിൻചക്രം ഊരിത്തെറിക്കുകയായിരുന്നു. തുടർന്ന് ടയർ മാറ്റി പരിപാടിയിൽ പങ്കെടുത്ത ശേഷം നെടുങ്കണ്ടം, നാലുമുക്ക് എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുത്ത് എം.എം മണി പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. മുമ്പും രണ്ടു തവണ എം.എം മണിയുടെ വാഹനത്തിന് സമാനമായ രീതിയിൽ അപകടം ഉണ്ടായിട്ടുണ്ട്.

Read Previous

രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഗവർണർ

Read Next

സൗജന്യമായി അറബി പഠിക്കാൻ വിദേശികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി