കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടൽ

കാസര്‍കോ‌ട്: മാലോം ചുള്ളിയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. മരുതോം-മാലോം മലയോര ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജാഗ്രത തുടരണം. കുട്ടനാട്ടിൽ വെള്ളം കടലിലേക്ക് ഒഴുകുന്നതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നാളെ വടക്കൻ കേരളത്തിൽ ജാഗ്രത പാലിക്കണം. പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

Read Previous

കനത്ത മഴ ; മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത

Read Next

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളിൽ