സംഘാടനത്തിലും ജനപങ്കാളിത്തത്തിലും ജോഡോ യാത്ര വിജയമെന്ന് വിലയിരുത്തി കെ.പി.സി.സി

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസം നീണ്ട പര്യടനമാണ് ഇന്ന് പൂര്‍ത്തിയാക്കുന്നത്. ഇന്ന് രാവിലെ നിലമ്പൂർ ചുങ്കത്തറയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചകഴിഞ്ഞ് വഴിക്കടവ് മണിമൂളിയില്‍ സമാപിക്കും.

19 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് കേരളത്തിലുടനീളം വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. ചില രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും യാത്ര കേരളത്തിൽ വിജയമായെന്നാണ് കെ.പി.സി.സിയുടെ നിലപാട്. പരിപാടിയുടെ സംഘാടനത്തിലും സമയനിഷ്ഠയിലും യാത്ര വലിയ വിജയമായിരുന്നുവെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും പറയുന്നു.

ദിവസം 25-30 കിലോമീറ്റര്‍ വെച്ച് 19 ദിവസമായി ഏതാണ്ട് 450- 500 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും സംഘവും കേരളത്തില്‍ നടന്നുതീര്‍ത്തത്.

Read Previous

വിവാഹമോചനം ലഭിക്കാൻ പങ്കാളി മോശമെന്ന് തെളിയിക്കേണ്ട കാര്യമില്ല: സുപ്രീം കോടതി

Read Next

അനുമതിയില്ലാതെ പോപ്പുലർ ഫ്രണ്ട് പ്രകടനം; ഇടുക്കിയിൽ 7 പേർക്കെതിരെ കേസ്