കൊല്ലത്ത് 24 വാർത്താ സംഘത്തെ മർദിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്

കൊല്ലം: കൊല്ലത്ത് 24 വാർത്താ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മയ്യനാട് സ്വദേശി പ്രശാന്താണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്. ബ്യൂറോ റിപ്പോർട്ടർ സലിം മാലിക് (24), ഡ്രൈവർ ശ്രീകാന്ത് എന്നിവരെയാണ് സാമൂഹ്യവിരുദ്ധർ മർദ്ദിച്ചത്.

Read Previous

തെരുവ് നായ ശല്യം; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Read Next

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ