‘ന്നാ താന്‍ കേസ് കൊട്’ സിനിമാ വിവാദത്തിൽ പ്രതികരണവുമായി കോടിയേരി 

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിന്‍റെ പത്രപരസ്യമാണ് വലിയ വിവാദത്തിന് കാരണമായത്.
സിനിമ ബഹിഷ്കരിക്കുക എന്നത് സി.പി.എമ്മിന്‍റെ നിലപാടല്ലെന്നും ആരെങ്കിലും എഫ്.ബിയിൽ എഴുതിയാൽ അത് പാർട്ടിയുടെ നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു.
തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന പരസ്യവാക്ക്യമാണ് വിവാദത്തിനിടയായത്. ഈ മഴക്കാലത്ത് കേരളത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് വിമർശനങ്ങളും ചർച്ചകളും ഉയരുന്നതിനിടെ ഈ പരസ്യവാചകം വന്നതാണ് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയത്. സോഷ്യൽ മീഡിയയിൽ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Read Previous

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കും: വെല്ലുവിളിയുമായി ജെ.ഡി.യു

Read Next

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയും ഇരയാണെന്ന് സുപ്രീം കോടതി