കോടിയേരി സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പദവിയിൽ തുടരാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചതായി കേന്ദ്ര നേതാക്കൾ വ്യക്തമാക്കി.

നാളെ (ഞായറാഴ്ച) തിരുവനന്തപുരത്ത് അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പെടെ തിരുവനന്തപുരത്ത് ഉള്ള പി.ബി. അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും.

കോടിയേരി ബാലകൃഷ്ണന് അവധി നൽകി താൽക്കാലിക സെക്രട്ടറി വേണോ അതോ സ്ഥിരം സംവിധാനം വേണോ എന്ന കാര്യത്തിൽ നാളെ ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും.

Read Previous

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് ആരോഗ്യ സംരക്ഷണ പ്രകടന പത്രിക പ്രഖ്യാപിച്ചു

Read Next

ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു