ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളും മൂന്ന് ഫ്ളൈഓവറുകളുടെ നിർമ്മാണവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി പുതിയ ഡി.പി.ആർ തയ്യാറാക്കി സമർപ്പിക്കാനുള്ള ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിക്കും.





