കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷൻ മര്‍ദ്ദനം; സേനക്കുള്ളിൽ ഭിന്നത

കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ വച്ച് സൈനികനായ വിഷ്ണുവിനെ എ.എസ്.ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സേനയ്ക്കുള്ളിൽ ഭിന്നത. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം പ്രതിയാക്കി മറ്റ് പൊലീസുകാരെ സംരക്ഷിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് ഒരു വിഭാഗം പൊലീസുകാർ ആരോപിച്ചു.

അതേസമയം, സ്റ്റേഷനിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് വിഷ്ണുവിന്റെ സഹോദരൻ വിഘ്നേഷ് ഇന്ന് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരാവകാശ അപേക്ഷ നൽകും. മർദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് യുവാവിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

Read Previous

വീട്ടിൽ പ്രസവം; സംസ്ഥാനത്ത് രഹസ്യ സംഘങ്ങൾ സജീവം

Read Next

10 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിയമനം; നടപടികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും