പ്രൗഢ ഗംഭീരമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളവും

തിരുവനന്തപുരം: രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ സംസ്ഥാനതല ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ വിവിധ സേനകളുടെ ഗാർഡ് ഓഫ് ഓണർ മുഖ്യമന്ത്രി സ്വീകരിക്കും.

ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങൾക്ക് മന്ത്രിമാർ നേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലും സ്പീക്കർ നിയമസഭയിലും ദേശീയപതാക ഉയർത്തും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.സുധാകരനും എ.കെ.ജി സെന്‍ററിൽ മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ളയും പതാക ഉയർത്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

Read Previous

ഏത് സാഹചര്യവും നേരിടാൻ തയ്യാർ ; ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി

Read Next

‘സർക്കാർ ജീവനക്കാർ ഫോണിൽ ‘ഹലോ’ക്ക് പകരം ‘വന്ദേമാതരം’ പറയണം’