ഭക്ഷ്യ സംസ്കരണ രംഗത്ത് കേരളം ബീഹാറിനെക്കാൾ പിന്നിൽ: പശുപതികുമാർ പരശ്

കോഴിക്കോട്: ഭക്ഷ്യസംസ്കരണ രംഗത്ത് കേരളം ഏറെ പിന്നിലാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി പശുപതികുമാർ പരശ്. ആർഎൽജെപി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാർ പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ് കേരളത്തിലെ സ്ഥിതി. ഈ രംഗത്ത് കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസംസ്കരണ മേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ തിരിച്ചടയക്കേണ്ടതല്ലാത്ത 35% സബ്സിഡി നൽകുന്നുണ്ട്. ആദിവാസി- ദളിത് സമുദായങ്ങൾ ആരംഭിച്ച സ്ഥാപനമാണെങ്കിൽ തിരിച്ചടയ്ക്കേണ്ടതില്ലാത്ത 50 ശതമാനം സബ്സിഡി നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

2024ലെ തെരഞ്ഞെടുപ്പിലും എൻഡിഎ വീണ്ടും അധികാരത്തിൽ വരികയും ആർഎൽജെപി മന്ത്രിസഭയുടെ ഭാഗമായുണ്ടാകുമെന്നും പശുപതികുമാർ കൂട്ടിച്ചേർത്തു.

Read Previous

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; കുട്ടികൾക്കൊപ്പമെന്ന് നടൻ ഫഹദ് ഫാസിൽ

Read Next

4:30 മണിക്കൂറിൽ ഇനി കൊൽക്കത്തയിലെത്താം; ദൈനംദിന സർവീസുമായി ഇൻഡിഗോ