വാട്‌സാപ്പ് റേഡിയോയുമായി കായംകുളം എംഎല്‍എ യു.പ്രതിഭ

കായംകുളം: കായംകുളം എം.എൽ.എ ഓഫീസ് വാട്ട്സ്ആപ്പ് റേഡിയോ സേവനം ആരംഭിച്ചു. കായംകുളം എം.എൽ.എയുടെ ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾ വിരൽത്തുമ്പിൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ എം.എൽ.എ.യുടെ സേവനം 24 മണിക്കൂറും ജനങ്ങളിലെത്തും. ഈ സംവിധാനത്തിലൂടെ കായംകുളം നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് പരാതി നൽകാനും നിർദ്ദേശങ്ങൾ വെക്കാനും വിവരങ്ങൾ ആരായാനും സാധിക്കും.

വാട്ട്സ്ആപ്പ് വഴി ലഭിക്കുന്ന പരാതികൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന വകുപ്പുകളുടെ വാട്സാപ്പ് നമ്പറിലും എം.എൽ.എയുടെ നമ്പറിലും എത്തും. പഞ്ചായത്ത്, റവന്യൂ, കുടിവെള്ള വിതരണം, പി.ഡബ്ല്യു.ഡി, പോലീസ്, അഗ്നിശമന സേനാ വിഭാഗങ്ങളിൽ പരാതി നൽകാം.

ഇതിന് പുറമെ കായംകുളം റേഡിയോ എന്ന പേരില്‍ മണ്ഡലത്തിലെ എം.എൽ.എയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും കാണാനും എം.എൽ.എയുടെ ശബ്ദസന്ദേശം കേൾക്കാനും സിനിമാഗാനങ്ങൾ ആസ്വദിക്കാനും ജനങ്ങൾക്ക് സാധിക്കും.

Read Previous

‘കുടയത്തൂരിലെ ഉരുൾപൊട്ടൽ പ്രവചനാതീതം’

Read Next

ഒമ്പതുകോടിയുടെ പാൻ മസാല പരസ്യം നിരസിച്ച് കാർത്തിക് ആര്യൻ