ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നടി കാവ്യ മാധവന് ഇന്ന് 38-ാം ജന്മദിനം. ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ നായികാ സങ്കൽപം തന്നെ മാറ്റിമറിച്ച താരമാണ് കാവ്യാ മാധവൻ. നിരവധി ആരാധകരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.
1984 സെപ്റ്റംബർ 19ന് പി. മാധവന്‍റെയും ശ്യാമളയുടെയും മകളായി കാസർകോട് ജില്ലയിലെ നീലേശ്വരത്തായിരുന്നു കാവ്യയുടെ ജനനം. നീലേശ്വരം ജി.എൽ.പി. സ്കൂളിൽ നിന്നും രാജാസ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. വർഷങ്ങളോളം കാസർകോട് ജില്ലയിലെ കലാതിലകമായിരുന്നു കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദിലീപിന്‍റെ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയായി എത്തിയത്.





