ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ബിജെപിയുടെ എക്കാലത്തേയും പ്രസ്റ്റീജ് വാർഡായ –5–ൽ ( ദേവൻ പോകുന്ന റോഡും, ദുർഗ്ഗാഹൈസ്ക്കൂൾ പരിസരവും) ഇത്തവണ കുസുമം ശ്രീധർ മൽസര രംഗത്തിറങ്ങും. മൂന്ന് ഘട്ടങ്ങളിൽ 15 വർഷക്കാലം ബിജെപിയിലെ എച്ച്. ആർ. ശ്രീധർ കൗൺസിലറായിരുന്ന വാർഡ്– 5 ഇക്കുറി വനിതാ സംവരണമാണ്.
ശ്രീധറിന്റെ സ്വന്തം വാർഡിൽ സ്വന്തം ഭാര്യ കുസുമം കളത്തിലിറങ്ങുമ്പോൾ, മുൻ ബിജെപി കൗൺസിലർ വജ്റേശ്വരി ഈ വാർഡിൽ റിബൽ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങാനുള്ള സാധ്യത അടുത്തു വന്നു. കഴിഞ്ഞ ദിവസം ബിജെപി ഒാഫീസിൽ ചേർന്ന യോഗത്തിൽ വാർഡ് –5– ൽ കുസുമം മൽസരിക്കുമെന്ന്, പ്രഖ്യാപിച്ചത് ഭർത്താവ് എച്ച്. ആർ. ശ്രീധർ തന്നെയാണ്
കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ്– 5–ൽ എച്ച്. ആർ. ശ്രീധറിന് എതിരെ റിബലായി മൽസരിച്ച വജ്റേശ്വരി 114 വോട്ടുകൾ കരസ്ഥമാക്കിയിരുന്നു. ബിജെപി പ്രവർത്തകരായ കുശാൽ നഗറിലെ ശാലിനി പ്രഭാകരൻ, ശ്രീകൃഷ്ണ മന്ദിർ റോഡിൽ താമസിക്കുന്ന റിട്ട. സിൻഡിക്കേറ്റ് ബാങ്ക് മാനേജർ , ഗംഗാധറിന്റെ പത്നി സാവിത്രി എന്നിവർ ബിജെപി വാർഡുകളിൽ മൽസരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ബിജെപി ഒാഫീസിൽ ചേർന്ന യോഗത്തിൽ ഹെഗ്ഡെ വിഭാഗം ബിജെപി പ്രവർത്തകരെ മാത്രമാണ് ക്ഷണിച്ചതെന്നും ആരോപണമുണ്ട്. വാർഡ് –5–ൽ ഹെഗ്ഡെ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥി മാത്രമാണ് കാലങ്ങളായി മൽസര രംഗത്തുള്ളത്. തൽസമയം 10 ശതമാനം വോട്ടർമാർ മാത്രമാണ് ഈ വാർഡിൽ ഹെഗ്ഡെ വിഭാഗത്തിനുള്ളത്. ഇതര വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ഇത്തവണ മൽസര രംഗത്തിറക്കണമെന്ന, ആവശ്യവും ബിജെപിയിൽ ഉയർന്നിട്ടുണ്ട്.





