നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അമിത് ഷായെ ക്ഷണിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍

നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷം. നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിക്കാൻ മുഖ്യമന്ത്രിക്ക് നാണമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ചോദിച്ചു.

“പിണറായിക്ക് അഭിമാനബോധമില്ല. സ്വന്തം കാര്യം കാണാന്‍ ആരുടെ കാലും പിടിക്കുന്ന രീതിയാണ്” സുധാകരന്‍ പറഞ്ഞു.

ഓഗസ്റ്റ് 23ന് നെഹ്റു ട്രോഫി വള്ളംകളി കാണാൻ അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തയച്ചിരുന്നു.

Read Previous

‘ഒറ്റ്’ റിലീസ് മാറ്റിവെച്ചു; ചിത്രം സെപ്റ്റംബർ 16ന് എത്തും

Read Next

‘രാം സേതു’ ചരിത്രത്തെ വളച്ചൊടിക്കുന്നു; അക്ഷയ് കുമാറിനെതിരെ നിയമനടപടിക്ക് സുബ്രഹ്‌മണ്യന്‍ സ്വാമി