ഇനി വെറും 8 മാസം; നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ കർണാടക കോൺഗ്രസ്

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ ബൂത്ത് തലം മുതൽ പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ കർണാടക കോൺഗ്രസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ബൂത്ത് തല പുനഃസംഘടനയ്ക്ക് പാർട്ടി നേതൃത്വം ഉടൻ തുടക്കമിടുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക തലത്തിലെ പ്രചാരണം പ്രധാനമായും അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

സംസ്ഥാനത്തെ ബി.ജെ.പി ഭരണത്തിൽ ജനങ്ങൾ തൃപ്തരല്ലെന്നും അവർ ബൊമ്മി സർക്കാരിനെ പുറത്താക്കുമെന്നും ബെംഗളൂരുവിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ജി.ശേഖർ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ താഴേത്തട്ടിലുള്ള കേഡറിനെ ശക്തിപ്പെടുത്തുന്നതിലാണ് നേതൃത്വം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്നും നേതാവ് പറഞ്ഞു.

Read Previous

മധു വധക്കേസ് ; കോടതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകൻ

Read Next

ഞാൻ ഡൽഹിയിൽ തന്നെയുണ്ട് ; നരേന്ദ്ര മോദിയെ പരിഹസിച്ച് സിസോദിയ