ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
“ലൂയിസ് എന്ന കഥാപാത്രത്തിന്‍റെ ഉജ്ജ്വല പ്രകടനത്തിലൂടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർസ്റ്റാറായി മാറി,” ലൂയിസ് എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഷാബു ഉസ്മാൻ പറയുന്നു. ടൈറ്റിൽ റോളിൽ ഇന്ദ്രൻസ് നായകനാകുന്ന ‘ലൂയിസ്’ നവംബർ നാലിന് റിലീസിനൊരുങ്ങുകയാണ്. കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എബ്രഹാം കൊട്ടുപള്ളിലാണ് ഷാബു ഉസ്മാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്.
“സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും ചിന്തകൾക്കൊപ്പം ഒരു കഥാപാത്രം അവതരിപ്പിക്കുകയും അഭിനയിക്കുകയും അത് മനോഹരമാക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരു നടൻ സൂപ്പർസ്റ്റാർ ആകുകയുള്ളൂ. ലൂയിസ് എന്ന കഥാപാത്രത്തെ വിജയിപ്പിച്ച ഇന്ദ്രൻസ് ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറാണ്,” ‘ലൂയിസ്’ നിർമ്മാതാക്കൾ പറയുന്നു. ഇന്ദ്രൻസിന്‍റെ അഭിപ്രായത്തിൽ ഈ വേഷം താൻ ചെയ്തുട്ടള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പുതിയ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിന്‍റെ ദൂഷ്യങ്ങൾ ചിത്രീകരിക്കുന്ന ഒരു സിനിമയാണ് ലൂയിസ്.
സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്, ശശാങ്കൻ, രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ പ്രമുഖ താരനിരകൾ ഈ ചിത്രത്തിൽ ഭാഗമാകുന്നു.





