ഇന്ത്യ ഭാവിയുടെ പ്രതീക്ഷ; ബിൽ ഗേറ്റ്സിൻ്റെ കുറിപ്പ് പങ്കുവെച്ച് പ്രധാനമന്ത്രി

കാലിഫോർണിയ: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ‘ഗേറ്റ്സ് നോട്ട്സ്’ എന്ന തന്‍റെ ബ്ലോഗിൽ എഴുതിയ കുറിപ്പിൽ, ലോകം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യ ഒറ്റയടിക്ക് വലിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കുറിച്ചു. ദേശീയ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഗേറ്റ്സിന്‍റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കിട്ടു.

ശരിയായ ആശയങ്ങളും അവ കൃത്യമായി അവതരിപ്പിക്കാനുമുള്ള മാർഗങ്ങളുമുണ്ടെങ്കിൽ എത്ര വലിയ പ്രശ്നവും ഒറ്റയടിക്ക് പരിഹരിക്കാമെന്ന് താൻ വിശ്വസിക്കുന്നു. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും. എന്നാൽ ഇന്ത്യ ഇവയെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടുത്തി. ഇന്ത്യ കരസ്ഥമാക്കിയ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Previous

പ്രഭാസ് ചിത്രം ‘പ്രോജക്ട് കെ’; 2024 ജനുവരി 12 ന് തീയേറ്ററുകളിലേക്ക്

Read Next

എ.ഐ.എ.ഡി.എം.കെ അധികാര തർക്കം; പനീർസെൽവത്തിന് തിരിച്ചടി, ഹർജി തള്ളി സുപ്രീം കോടതി