മോദി ഇ.ഡിയേയും സിബിഐയേയും ദുരുപയോഗം ചെയ്യുന്നെന്ന് കരുതുന്നില്ല; പിന്നില്‍ മറ്റുചിലരെന്ന് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐയെയും ഇഡിയെയും ദുരുപയോഗം ചെയ്യുന്നതായി കരുതുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റ് ചില ബി.ജെ.പി നേതാക്കളാണ് ഇതിന് പിന്നിൽ. അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ പരാമർശിച്ചായിരുന്നു മമതയുടെ പരാമർശം.

Read Previous

നവംബറിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആദ്യ ചാന്ദ്ര റോവർ വിക്ഷേപിക്കും

Read Next

കാരണം അറിയാതെ രൂപേഷിനെതിരായ ഹര്‍ജി പിന്‍വലിക്കാനാവില്ല: സുപ്രീം കോടതി