ഞാനിപ്പോഴും മുസ്ലീം, ഭര്‍ത്താവ് മതം മാറാന്‍ പറഞ്ഞിട്ടില്ല;ഖുശ്ബു

ചെന്നൈ: താൻ ജനിച്ചത് മുസ്ലിമായാണെന്നും ഇപ്പോഴും മതവിശ്വാസിയാണെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. അതേസമയം, മുസ്ലീമിനെ പോലെ താൻ ഹിന്ദുമതവും പിന്തുടരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മുസ്ലിമായാണ് ജനിച്ചത്. ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് താൻ വളർന്നതെന്നും, പരമ്പരാഗത മുസ്ലീം കുടുംബത്തിൽപ്പെട്ടവളായിരുന്നു താനെന്നും ഖുശ്ബു പറഞ്ഞു. അതേസമയം വിനായക ചതുർത്ഥിയും ദീപാവലിയും വളരെ ആവേശത്തോടെ തങ്ങൾ ആഘോഷിച്ചിരുന്നുവെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

ഗണേശ ഭഗവാനാണ് കൂടുതല്‍ അടുപ്പമുള്ള തന്റെ ഹിന്ദു ദൈവം എന്നും അദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത് എന്നും ഖുശ്ബു പറഞ്ഞു. ഇന്ന് തന്റെ വീട്ടില്‍ ധാരാളം ഗണേശ വിഗ്രഹങ്ങള്‍ ഉണ്ട്. അതേസമയം താന്‍ മുസ്ലിം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല എന്നും ഖുശ്ബു വ്യക്തമാക്കി.

Read Previous

തിരുവോണം ബമ്പര്‍; ടിക്കറ്റ് വില കൂട്ടിയിട്ടും ആവശ്യക്കാര്‍ പ്രതീക്ഷിച്ചതിലേറെ

Read Next

രാഹുൽ ഗാന്ധി ശിവഗിരി മഠം സന്ദർശിച്ചു; ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലത്ത്