ഹോളിവുഡ് നടി ഡെനിസ് റിച്ചാർഡ്സിന്റെ വാഹനത്തിന് നേരെ വെടിവയ്പ്

ലൊസാഞ്ചലസ്: ഹോളിവുഡ് നടി ഡെനിസ് റിച്ചാർഡ്സും ഭർത്താവ് ആരോൺ ഫൈപേർസും സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവെയ്പ്പ്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ലൊസാഞ്ചൽസിലായിരുന്നു സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റോഡിലെ തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. ഒരു ട്രക്കിൽ സ്റ്റുഡിയോയിലേക്ക് പോകുകയായിരുന്നു ഇരുവരും. ട്രക്ക് പാർക്ക് ചെയ്യാൻ നിർത്തിയപ്പോൾ പിറകിലുണ്ടായിരുന്ന വാഹനത്തിന്‍റെ ഡ്രൈവർ ആക്രോശിച്ചു. ട്രക്ക് ഓടിച്ചിരുന്ന ആരോൺ തന്‍റെ പിന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാൻ അനുവദിച്ചു. എന്നാൽ കടന്നുപോയ വാഹനത്തിലുണ്ടായിരുന്നയാൾ ഡെനിസിന്‍റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ഡ്രൈവർ സീറ്റിലേക്കാണു വെടിവച്ചത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അക്രമി സ്ഥലം വിട്ടു. സെറ്റിലുള്ളവർ ഡെനിസിന്‍റെ വാഹനത്തിൽ ഒരു ബുള്ളറ്റ് ദ്വാരം കണ്ടെത്തി. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ലൊസാഞ്ചൽസ് പൊലീസ് അറിയിച്ചു.

Read Previous

കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാനായി കൊച്ചിയിൽ ഡ്രോപ് പദ്ധതി

Read Next

‘തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ ദത്തെടുക്കണം’; പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീം കോടതി