ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ വാദം പൂര്‍ത്തിയായി

ന്യൂ ഡൽഹി: ഹിജാബ് കേസില്‍ വാദം പൂര്‍ത്തിയായതായി സുപ്രീം കോടതി. വിധി പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. വിധിക്കെതിരെ സമർപ്പിച്ച ഹർജികളിലാണ് ഒമ്പത് ദിവസമായി കോടതി വാദം കേൾക്കുന്നത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.

Read Previous

എകെജി സെന്റർ ആക്രമണം; ജിതിനെ കുടുക്കിയതെന്ന് അമ്മ

Read Next

എന്‍.ഐ.എ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു