ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതരായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്‍റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടുന്നത് സ്ത്രീയാണെന്നും കോടതി പറഞ്ഞു. ഭർത്താവിന്‍റെ പീഡനത്തെ തുടർന്ന് ഭർതൃഗൃഹം വിട്ട കോട്ടയം സ്വദേശിനിയായ 26 കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുവാദം നൽകിക്കൊണ്ട് ജസ്റ്റിസ് വി.ജി. അരുൺ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോട്ടയം മെഡിക്കൽ കോളേജിലോ മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലോ ഗർഭച്ഛിദ്രം നടത്താനാണ് അനുമതി നൽകിയത്.

Read Previous

‘കേവല നിരോധനം കൊണ്ട് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കാൻ സാധ്യമല്ല’: വി.ഡി സതീശൻ

Read Next

മൂന്നുകോടിയിലേറെ രൂപ തട്ടിയെടുത്തു; വ്യവസായിക്കെതിരെ പരാതിയുമായി ബിജെപി എം.പി