‘മോദിക്ക് ഹര്‍ ഘര്‍ തിരംഗ വെറും നാടകവും ഫോട്ടോഷൂട്ടും’

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ നാടകവും ഫോട്ടോഷൂട്ടും മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലാത്ത ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് മോദിയെന്ന് വേണുഗോപാൽ എം.പി പറഞ്ഞു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ നയിച്ച ‘സ്വാതന്ത്ര്യ അഭിമാന യാത്ര’യുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.

സ്വാതന്ത്ര്യലബ്ധിയുടെ 75 വർഷത്തിനിടെ ആദ്യമായി ദേശീയപതാക ഉയർത്തുന്ന ആർ .എസ്.എസിനും സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലാത്ത ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമായ നരേന്ദ്ര മോദിക്കും വേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടും നാടകവുമാണ് ‘ഹർ ഘർ തിരംഗ’യെന്ന് വേണുഗോപാൽ പറഞ്ഞു.

Read Previous

വലിയ ചുവടുവെപ്പിനുള്ള നല്ല അവസരം ; സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

Read Next

‘ഭീകരവാദം വെല്ലുവിളിയുയര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട്’