സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 480 രൂപ ഉയർന്നു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ വില 37,120 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 60 രൂപ കൂടി. വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 50 രൂപയാണ് കൂടിയത്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,835 രൂപയാണ്. 

വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർധിച്ചു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 62 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് ചെയ്ത വെള്ളിക്ക് 90 രൂപയാണ് വില.

Read Previous

അധ്യാപക നിയമനം കാര്യക്ഷമമല്ല, പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് വേണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ

Read Next

നടൻ വിശാലിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം; അന്വേഷണം ആരംഭിച്ചു