‘ഗോ ബാക്ക് രാഹുല്‍’ പ്രതിഷേധം; ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍

‘ഗോ ബാക്ക് രാഹുൽ’ സമരത്തിന് പദ്ധതിയിട്ടിരുന്ന ഹിന്ദു മക്കൾ കക്ഷി (എച്ച്എംകെ) നേതാവ് അർജുൻ സമ്പത്ത് തമിഴ്നാട്ടിൽ അറസ്റ്റിലായി. ഭാരത് ജോഡോ യാത്ര ആരംഭിക്കുന്ന കന്യാകുമാരിയിലേക്ക് പോകാനായിരുന്നു അർജുൻ സമ്പത്തിന്‍റെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിക്കുമ്പോഴെല്ലാം ചിലർ ‘ഗോ ബാക്ക് മോദി’ എന്ന് പറഞ്ഞ് പ്രതിഷേധിക്കാറുണ്ടെന്ന് അർജുൻ സമ്പത്ത് പറഞ്ഞു. കന്യാകുമാരിയിൽ വന്ന് രാഹുൽ ഗാന്ധിയെ കരിങ്കൊടി കാണിക്കുമെന്ന് അർജുൻ പറഞ്ഞപ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വൈകിട്ട് അഞ്ചിന് കന്യാകുമാരി മഹാത്മാഗാന്ധി മണ്ഡപത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്യും.

Read Previous

‘സീതാരാമം’ ഉടൻ ആമസോണ്‍ പ്രൈമില്‍; റീലീസ് തീയതി പുറത്ത്

Read Next

കഞ്ചാവ് കുരു ഇട്ട് ജ്യൂസ്: ലഹരിപദാര്‍ഥമുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് എക്‌സൈസ്