നിർബന്ധിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചു; പരാതിയുമായി യുവതി

കരാറിന്റെ പേരിൽ ഭീഷണിപ്പെടുത്തി അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. വെങ്ങാനൂർ സ്വദേശിയായ യുവാവ് ഒ.ടി.ടി പ്ലാറ്റ്ഫോമിനും സംവിധായകനുമെതിരെ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു. തൊട്ടുപിന്നാലെ മലപ്പുറത്ത് നിന്നുള്ള ഒരു സ്ത്രീയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വെബ് സീരീസിൽ അഭിനയിച്ചതിന് ശേഷം തന്‍റെ ജീവിതം തകർന്നുവെന്നും സംവിധായികയുടെ വഞ്ചനയ്ക്ക് ആരും ഇരയാകരുതെന്നും യുവതി പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമിനും ഡയറക്ടർക്കുമെതിരെ യുവതി നേരത്തെ തിരുവനന്തപുരത്തെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. സീരിയലിൽ അഭിനയിക്കാൻ എത്തിയ തന്നെ നിർബന്ധിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

Read Previous

മല്ലികാർജുൻ ഖാർഗെ കോണ്‍ഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും

Read Next

തമിഴ് കലാസംവിധായകൻ ടി.സന്താനം അന്തരിച്ചു