പാലായിൽ തരൂരിന് അഭിവാദ്യവുമായി ഫ്ളക്സ്

കോട്ടയം: ശശി തരൂരിന് അഭിവാദ്യമർപ്പിച്ച് പാലാ കൊട്ടാരമറ്റത്ത് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. പാർട്ടി സ്ഥാപിച്ച ഔദ്യോഗിക ബോർഡല്ലെന്നും പ്രവർത്തകർ തരൂരിനെയാണ് ആഗ്രഹിക്കുന്നതെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിൻറെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് സ്ഥാപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മാത്രമാണ് നിലവിൽ മത്സരരംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം തരൂർ തള്ളിയിരുന്നു. 

Read Previous

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Read Next

ഹൈക്കോടതി വിധിയിലൂടെ ഫുള്‍മാര്‍ക്ക്; 1200ൽ 1200 വാങ്ങി മാത്യൂസ്