‘വെടിക്കെട്ട്‌’ പോസ്റ്റർ വൈറൽ; മാസ് ലുക്കിൽ വിഷ്‍ണു ഉണ്ണികൃഷ്ണൻ

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെടിക്കെട്ടിൽ വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. പോസ്റ്ററിൽ മാസ് ലുക്കിലാണ് വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. വിഷ്ണുവും ബിബിനും തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാദുഷ സിനിമാസ്, പെൻ ആൻഡ് പേപ്പർ എന്നിവയുടെ ബാനറിൽ എൻ.എം ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 75 ദിവസത്തെ ഷൂട്ടിംഗിന് ശേഷം കഴിഞ്ഞ മാസമാണ് ചിത്രം പാക്കപ്പ് ആയത്.

200 ഓളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നവാഗതയായ ഐശ്വര്യ അനിൽകുമാറാണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. സജീഷ് താമരശ്ശേരിയാണ് കലാസംവിധാനം. ബിബിൻ ജോർജ്, ഷിബു പുലർക്കാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് ശ്യാം പ്രസാദ്, ഷിബു പുലർക്കാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

Read Previous

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം തുടരുന്നു; രാജ്ഭവന് ചുറ്റും സുരക്ഷ വർധിപ്പിച്ചു

Read Next

കണ്ണൂര്‍ വിസി പുനര്‍നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടു: കത്തുകൾ പുറത്ത് വിട്ട് ഗവര്‍ണര്‍