മധുരയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; അഞ്ച് മരണം, പത്ത് പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ ഉസ്‌ലാംപെട്ടിക്ക് സമീപം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച അഞ്ച് പേരും പടക്ക നിര്‍മ്മാണശാലയിലെ ജീവനക്കാരാണ്.

പടക്ക നിര്‍മ്മാണശാലയിലെ ജോലിക്കാരായ അമാവാസി, വല്ലരശ്, ഗോപി, വിക്കി, പ്രേമ എന്നിവരാണ് മരിച്ചത്. വളൈയപ്പന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിര്‍മ്മാണശാല എന്ന് പോലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Read Previous

കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി

Read Next

ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ തീ കൊളുത്തി ഭർത്താവ്, ഇരുവർക്കും ദാരുണാന്ത്യം