ചലച്ചിത്ര നിരൂപകൻ കൗശിക് എൽ എം അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര നിരൂപകനും എന്റർടെയ്ൻമെന്റ് ട്രാക്കറുമായ കൗശിക് എൽ എം (35) അന്തരിച്ചു. ഉറങ്ങുമ്പോഴുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗലാട്ട ചാനലിന്‍റെ അവതാരകനായി പ്രവർത്തിച്ച കൗശിക് സോഷ്യൽ മീഡിയയിൽ സജീവമാകുകയും സിനിമാതാരങ്ങൾക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ശരിക്കും ഹൃദയഭേദകം എന്നാണ് ദുൽഖർ സൽമാൻ ട്വീറ്റ് ചെയ്തത്. ഇത് സത്യമാകരുതെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബം ഏതവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാനാവുന്നില്ലെന്നും ദുൽഖർ എഴുതി.

Read Previous

പുകപരിശോധനയില്‍ വ്യാജന്മാർ; കുരുക്കിലായി എംവിഡി

Read Next

ലോകായുക്ത ഭേദഗതി ഓർഡിനൻസ്; മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിച്ച് സിപിഐ